Friday, July 5, 2024

HomeNewsIndiaനീറ്റ് ചോദ്യം ചോര്‍ച്ച: അടിയന്തിരപ്രമേയത്തിന് ഇന്ത്യാ സഖ്യം

നീറ്റ് ചോദ്യം ചോര്‍ച്ച: അടിയന്തിരപ്രമേയത്തിന് ഇന്ത്യാ സഖ്യം

spot_img
spot_img

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം. ഏറെ വിവാദമായ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ അടിയന്തിരപ്രമേയം ആയി അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ സഖ്യമായ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടും. നീറ്റ് വിഷയം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കും. വിഷയത്തില്‍ ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനും സഖ്യം തീരുമാനിച്ചതായാണ് വിവരം.

ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

നീറ്റ്, അഗ്‌നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇ.ഡി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും.

അതിനിടെ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുകയാണ.. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ഓഫിസ് എന്‍എസ്യു പ്രവര്‍ത്തകര്‍ ഉള്ളില്‍നിന്ന് പൂട്ടി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ എന്‍എസ്യു ഡല്‍ഹി ഓഖ്ല മേഖലയിലെ എന്‍ടിഎ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഭവം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments