തൂത്തുക്കുടി: സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സാമൂഹിക ബോധവല്‍ക്കരണ സന്ദേശവുമായി വിവാഹ വേഷത്തില്‍ വധു. തമിഴ്‌നാട്ടിലുള്ള തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
വിവാഹ വേഷത്തില്‍ പരമ്പരാഗത ആയോധനകലകള്‍ അവതരിപ്പിക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നമ്മുടെ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിലും മറ്റ് അതിക്രമങ്ങള്‍ക്കും ഇരയാകുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ട് . അതുകൊണ്ടുതന്നെ സ്വയം പ്രതിരോധത്തിനായി ആയോധന കലകള്‍ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ഇതിലൂടെയുള്ള ലക്ഷ്യം.
സാരി ധരിച്ചുകൊണ്ട് ആയോധന കല അവതരിപ്പിക്കാന്‍ എളുപ്പമായിരുന്നില്ല. നേരത്തെ ടിഷര്‍ട്ടും പാന്റും ധരിച്ച് ആയോധനകല പരിശീലിക്കാറുണ്ടായിരുന്നു. കൊമേഴ്‌സ് ബിരുദധാരിയായ നിഷ തനിക്ക് ഒരു പൊലീസ് ഓഫീസറാകാന്‍ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി.