ശിവ്പുര്‍(മധ്യപ്രദേശ്): കുളിക്കാനിറങ്ങിയ പത്തുവയസുകാരനെ മുതല വിഴുങ്ങിയെന്നു പ്രചരിപ്പിച്ച് മുതലയെ വലയില്‍ കുരുക്കി വലിച്ചു കരയിലിട്ട് പ്രദേശവാസികള്‍. മധ്യപ്രദേശിലെ ശിവ്പുരില്‍ റിജന്ത ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണു സംഭവം.
മുതല ഛര്‍ദ്ദിച്ചാല്‍ കുട്ടി ജീവനോടെ പുറത്തുവരുമെന്നും അതല്ല വയറുകീറി പുറത്തെടുക്കണമെന്നും പറഞ്ഞു കാത്തിരുന്നവര്ക്കുമുന്നില് പോലീസും വനംവകുപ്പുമെത്തി. കുട്ടിയെ മുതല വിഴുങ്ങിയിട്ടില്ലെന്നു വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയതോടെ മുതലയെ തിരികെ നദിയിലേക്കുവിട്ടു.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ രാവിലെ നദിയില്‍നിന്നു മൃതദേഹം കണ്ടെടുത്തു. താന്‍ കുളിക്കാനായി എത്തിയപ്പോള്‍ ഒരു കുട്ടിയെ മുതല കടിച്ചുകൊണ്ടുപോകുന്നതു കണ്ടുവെന്നായിരുന്നു പ്രദേശവാസിയായ അതാര് സിംഗ് പറഞ്ഞത്.