Friday, May 9, 2025

HomeNewsIndiaവിലക്കയറ്റവും തൊഴിലില്ലായ്‌മയും; ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐഎം പോളിറ്റ്ബ്യൂറോ

വിലക്കയറ്റവും തൊഴിലില്ലായ്‌മയും; ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐഎം പോളിറ്റ്ബ്യൂറോ

spot_img
spot_img

ഡല്‍ഹി : രാജ്യത്തെ വിലക്കയറ്റത്തിലും തൊഴിലില്ലായ്‌മയും ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സിപിഐഎം പോളിറ്റ്ബ്യൂറോ.

1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. വര്‍ഗീയ-കോര്‍പറേറ്റ്‌ കൂട്ടുകെട്ടും, ചങ്ങാത്ത മുതലാളിത്തവും, ദേശീയ സ്വത്തുക്കളുടെ കൊള്ളയടിയുമെല്ലാം സാമ്ബത്തികഅസമത്വം കൂടുതല്‍ തീവ്രമാക്കുകയാണ്‌. മോദി ഭരണത്തില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണെന്ന് പോളിറ്റ്ബ്യൂറോ ആരോപിച്ചു.

ലോകബാങ്ക്‌ കണക്കുപ്രകാരം 2020-22ലെ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥയുടെ വാര്‍ഷികവളര്‍ച്ച 0.8 ശതമാനം മാത്രമാണ്. സിഎംഐഇ റിപ്പോര്‍ട്ടുപ്രകാരം 2022 ജനുവരി-ഏപ്രില്‍ കാലയളവില്‍ 20-24 പ്രായപരിധിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടു കോടിയിലേറെ. 42 ശതമാനമാണ്‌ ഈ പ്രായപരിധിയിലെ തൊഴിലില്ലായ്‌മ നിരക്ക്‌. 25-29 പ്രായപരിധിയിലാകട്ടെ 60 ലക്ഷത്തിലേറെയാണ്‌ തൊഴിലില്ലാത്തവര്‍. ഇത്‌ 12.72 ശതമാനമാണ്. 15നു മുകളില്‍ പ്രായക്കാരില്‍ മൂന്നു കോടിയിലേറെ പേരാണ്‌ തൊഴിലില്ലാത്തവര്‍. ഇതില്‍ 80 ശതമാനത്തിനടുത്ത്‌ 20-29 പ്രായപരിധിക്കാരാണ്‌. ഇന്ത്യയില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ ആകെ ജനസംഖ്യയുടെ 36 ശതമാനമാണ്‌.

തൊഴിലില്ലാത്തതിനാല്‍ ഇവരില്‍ 61.2 ശതമാനം പേരും തൊഴിലന്വേഷണം അവസാനിപ്പിച്ചു. തൊഴില്‍ പങ്കാളിത്ത നിരക്കാകട്ടെ എക്കാലത്തെയും താഴ്‌ന്ന നിരക്കായ 38.8 ശതമാനത്തിലെത്തി. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള വിലക്കയറ്റം മേയില്‍ 15.8 ശതമാനത്തിലെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments