ഡല്‍ഹി: വിദ്വേഷ പ്രചാരകരെ വിമര്‍ശിക്കുമെന്ന് തുടരുമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
പുതിയ മൊബൈല്‍ ഫോണും സിം കാര്‍ഡും ലഭിച്ചതിന് ശേഷം താന്‍ ആദ്യം ട്വിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പുതിയ സിം കാര്‍ഡും മൊബൈലും ലഭിച്ചാല്‍ ഉടന്‍ തന്നെ ട്വിറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വ്യാജ വാര്‍ത്തകള്‍ക്കെതിരെ ട്വീറ്റ് ചെയ്യുമെന്ന് സുബൈര്‍ വ്യക്തമാക്കി.