ചെന്നൈ: ഇന്ത്യയിലെ ആദ്യ ചെസ് ഒളിമ്ബ്യാഡിന് ഉജ്ജ്വല തുടക്കം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെന്നിന്ത്യന്‍ സിനിമാ താരം രജനീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
187 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ചെസ് ഒളിമ്ബ്യാഡില്‍ പങ്കെടുക്കുന്നത്.