Saturday, September 7, 2024

HomeNewsIndiaപൂജ ഖേഡ്കര്‍ ഐ.എ.എസ് അക്കാഡമിയിലും ഹാജരായില്ല, ഒളിവിലെന്ന് റിപ്പോര്‍ട്ട്

പൂജ ഖേഡ്കര്‍ ഐ.എ.എസ് അക്കാഡമിയിലും ഹാജരായില്ല, ഒളിവിലെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേഡ്കര്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. വിവാദങ്ങളെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് പൂജയെ മസൂറിയിലെ അക്കാദമിയിലേക്ക് തിരികെ വിളിപ്പിച്ചിരുന്നു. ജൂലായ് 23 ചൊവ്വാഴ്ച അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, കഴിഞ്ഞദിവസം പൂജ അക്കാദമിയില്‍ ഹാജരായിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ജാതി സര്‍ട്ടിഫിക്കറ്റിലും ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിലും ക്രമക്കേടുകളുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ പൂജയ്ക്കെതിരേ യു.പി.എസ്.സി. പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡല്‍ഹി പോലീസ് ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്തതിന് പിന്നാലെ പൂജ ഖേഡ്കര്‍ ഒളിവില്‍പോയതായാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments