Wednesday, January 8, 2025

HomeNewsIndiaകര്‍ഷകരുടെ മഹാപഞ്ചായത്ത്: ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു

കര്‍ഷകരുടെ മഹാപഞ്ചായത്ത്: ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു

spot_img
spot_img

ദില്ലി: കര്‍ഷകരുടെ മഹാപഞ്ചായത്തിനെ തുടര്‍ന്ന് ദില്ലിയിലാകെ കനത്ത സുരക്ഷ. പലയിടത്തും ട്രാഫിക് തടസ്സപ്പെട്ടിരിക്കുകയാണ്.

താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് നടത്തുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.

ഗാസിപൂര്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ ശക്തമായ പോലീസ് സന്നാഹമാണ് ഉള്ളത്. സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടാണ് സുരക്ഷയൊരുക്കുന്നത്. ജന്തര്‍ മന്ദറില്‍ പോലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.

ദില്ലി ഹരിയാന അതിര്‍ത്തിയില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ബാരിക്കേഡുകള്‍ അടക്കം നിരത്തിയാണ് പോലീസ് സമരത്തെ പ്രതിരോധിക്കുന്നത്. പലയിടത്തും ഗതാഗത തടസ്സം ശക്തമാണ്. മൂന്ന് കിലോമീറ്ററോളം വാഹനങ്ങള്‍ അനങ്ങാനാവാതെ കിടക്കുകയാണ്. ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണിത്.

സിംഘുവില്‍ മാത്രമല്ല തിക്രി അതിര്‍ത്തിയിലും സുരക്ഷ വര്‍ധിച്ചിരിക്കുകയാണ്. ദില്ലിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തര്‍ മന്ദറിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ റോഡുകളില്‍ വലിച്ചിട്ട് കര്‍ഷകരെ തടയാനുള്ള ശ്രമത്തിലാണ് പോലീസ്.

പല സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്ക് കര്‍ഷകരുടെ ഒഴുക്കാണ്. പ്രതിഷേധത്തിന് ദില്ലി പോലീസ് അനുമതി നല്‍കിയിട്ടില്ല. സുരക്ഷയെ വകവെക്കാതെയാണ് നിരവധി കര്‍ഷകര്‍ ദില്ലിയിലേക്ക് വരുന്നത്. ജന്തര്‍ മന്ദറില്‍ പോലീസ് കര്‍ഷകരെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തിന്റെ ഭാഗമല്ലെന്ന് അവര്‍ അറിയിച്ചു. മുമ്ബ് കര്‍ഷക സമരത്തിന്റെ ഭാഗമായിരുന്ന ജഗജീത് സിംഗ് ദല്ലേവാളാണ് ഈ പ്രതിഷേധം ന യിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments