ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിയമിച്ചു.
ദീപദാസ് മുന്‍ഷിയാണ് ഹിമാചല്‍പ്രദേശ് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷ. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയാണു കമ്മിറ്റിയുടെ മുഖ്യ ദൗത്യം.
മുന്‍പ് എഐസിസി സെക്രട്ടറിയായിരിക്കെ ചെന്നിത്തല ഗുജറാത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. ഈ വര്‍ഷമവസാനമാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്.