Sunday, September 8, 2024

HomeNewsIndiaഅപകീര്‍ത്തിക്കേസില്‍ മാപ്പ് പറയില്ല; രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയില്ല; രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത്.

ഹരജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെ കോടതി എതിര്‍ കക്ഷിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമാണെന്നാണ് പൂര്‍ണേഷ് മോദി ഇതിന് നല്‍കിയ മറുപടിയില്‍ പറഞ്ഞത്. മാപ്പ് പറയാൻ താൻ സവര്‍ക്കറല്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നും പൂര്‍ണേഷ് മോദി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാഹുലിന്റെ ഹരജി കോടതി പരിഗണിക്കുന്നത്.

‘എല്ലാ കള്ളൻമാര്‍ക്കും മോദിയെന്ന് പേര് വന്നതെങ്ങനെ?’ എന്ന രാഹുലിന്റെ 2019ലെ പരാമര്‍ശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവായ പൂര്‍ണേഷ് മോദിയാണ് ഇതിനെതിരെ കോടതിയെ സമീപിച്ചത്. സൂറക്ക് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ കേസില്‍ രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ സുപ്രിംകോടതിയെ സമീപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments