Saturday, July 27, 2024

HomeNewsIndia'ഹര്‍ ഘര്‍ തിരംഗ': ത്രിവര്‍ണപതാക ഡിപിയാക്കാന്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി

‘ഹര്‍ ഘര്‍ തിരംഗ’: ത്രിവര്‍ണപതാക ഡിപിയാക്കാന്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി

spot_img
spot_img

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച്‌, ത്രിവര്‍ണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ഹര്‍ ഘര്‍ തിരംഗ’ കാമ്ബയിന്റെ ഭാഗമായാണ് നിര്‍ദേശം. മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു.

ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകാൻ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാനും നിര്‍ദേശിച്ചു. രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments