Sunday, September 8, 2024

HomeNewsIndiaതരൂരും വേണുഗോപാലും ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

തരൂരും വേണുഗോപാലും ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍; ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

spot_img
spot_img

കേരളത്തില്‍ നിന്നും ശശി തരൂരും കെ സി വേണുഗോപാലും എ കെ ആന്റണിയും പ്രവര്‍ത്തകസമിതിയില്‍. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പെടുത്തി. ഇത് ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരേസമയം ഇത്രയും പേര്‍ക്ക് പ്രവര്‍ത്തകസമിതിയില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.

രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്.

കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. തിരുത്തല്‍ വാദികളായ ജി- 23 നേതാക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച്‌ വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെട്ടതുവഴി സംഘടനപരമായി പാര്‍ട്ടിയില്‍ ഉയരാൻ ശശി തരൂരിന് സാധിക്കും.

ദളിത്-പിന്നാക്ക പ്രാതിനിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി പ്രവര്‍ത്തകസമിതിയില്‍ നിലനിര്‍ത്തിയത്

രാജസ്ഥാനില്‍ നടന്ന ചിന്തൻ ശിബിറില്‍ യുവാക്കള്‍ക്ക് കൂടി പ്രാധിനിത്യം നല്‍കണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉള്‍പ്പടെയുള്ളവരെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments