Sunday, September 8, 2024

HomeNewsIndiaചന്ദ്രയാനെ ട്രോളി; പ്രകാശ് രാജ് വിവാദത്തില്‍

ചന്ദ്രയാനെ ട്രോളി; പ്രകാശ് രാജ് വിവാദത്തില്‍

spot_img
spot_img

തെന്നിന്ത്യൻ നടൻ പ്രകാശ് രാജിന്റെ ട്വീറ്റ് വിവാദത്തില്‍. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3നെ കുറിച്ച്‌ പരിഹാസരൂപേണയുള്ള പ്രകാശ് രാജിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ഒരു ദേശീയ വിഷയത്തെ രാഷ്ട്രീയവത്കരിച്ചു എന്ന ആരോപണവുമായി താരത്തിനെതിരെ ഒട്ടേറെ ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

ചന്ദ്രയാൻ 3 ദൌത്യത്തിലെ വിക്രം ലാൻഡറിനെ പരിഹസിച്ചുക്കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനില്‍നിന്ന് വിക്രം ലാൻഡര്‍ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പോടെ, മുണ്ട് മടക്കിക്കുത്തി ഷര്‍ട്ട് ഇട്ടൊരാള്‍ ചായ അടിക്കുന്ന ചിത്രമാണു പ്രകാശ് രാജ് എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചത്.

ഐഎസ്‍ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പരിഹസിക്കുന്ന ട്വീറ്റിനെതിരെ പലരും രംഗത്തെത്തി. തൊട്ടുപിന്നാലെ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരും ജീവനക്കാരും മറുപടിയുമായി എത്തിയിട്ടുണ്ട്. ഒരു വ്യക്തിയോട് വിയോജിപ്പ് കാണിക്കുന്നതും സ്വന്തം രാജ്യത്തോട് നിഷേധാത്മക പുലര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒരു ഐ എസ് ആര്‍ ഒ ജീവനക്കാരൻ കുറിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments