Sunday, September 8, 2024

HomeNewsIndiaവിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടി

വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവം; സ്‌കൂള്‍ അടച്ചുപൂട്ടി

spot_img
spot_img

ലഖ്‌നൗ: യുപിയില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചു.

അന്വേഷണം തീരും വരെയാണ് സ്‌കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. പഠനത്തെ ബാധിക്കാതിരിക്കാന്‍ വിദ്യാര്‍ഥികളെ സമീപത്തെ സ്‌കൂളില്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളാണ് അടച്ചുപൂ‌ട്ടി‌യത്.

അതേസമയം,തന്റെ പ്രവൃത്തിയില്‍ ലജ്ജയില്ലെന്ന് വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി പറഞ്ഞു. ഏഴു വയസ്സുകാരനെ മര്‍ദിക്കാന്‍ മറ്റു കുട്ടികളോട് ആവശ്യപ്പെടുന്നതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ, ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കൂടിയായ തൃപ്ത ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പൊലീസ് കേസെടുത്തിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments