Sunday, September 8, 2024

HomeNewsIndiaടീച്ചർ മുഖത്തടിപ്പിച്ച കുട്ടിയെ ബ്രിട്ടാസും സുബാഷിണി അലിയും സന്ദര്‍ശിച്ചു

ടീച്ചർ മുഖത്തടിപ്പിച്ച കുട്ടിയെ ബ്രിട്ടാസും സുബാഷിണി അലിയും സന്ദര്‍ശിച്ചു

spot_img
spot_img

ന്യൂഡല്‍ഹി : യു പിയിലെ മുസഫര്‍ നഗറില്‍ അധ്യാപിക മറ്റ് വിദ്യാര്‍ഥികളെക്കൊണ്ട് തല്ലിച്ച കുട്ടിയെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു.

കുബ്ബാപൂര്‍ ഗ്രാമത്തിലെത്തിയാണ് ബ്രിട്ടാസും സി പിഎം പൊളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയും കുട്ടിയെ സന്ദര്‍ശിച്ചത്. കുട്ടിയുടെയും ജ്യേഷ്ഠന്റെയും തുടര്‍പഠനത്തിനു സഹായം നല്‍കാമെന്നും ബ്രിട്ടാസ് അറിയിച്ചു.

ബ്രിട്ടാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു സന്ദര്‍ശന വിവരം അറിയിച്ചത്. കുബ്ബാപുര്‍ ഗ്രാമത്തില്‍ എത്തി കുട്ടിയേയും പിതാവ് ഇര്‍ഷാദിനെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു. പീഡനത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠനം നിര്‍ത്തിയ ജേഷ്ഠന്റെയും തുടര്‍്പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദ്ദേശം ആ കുടുംബം സ്വീകരിച്ചു.


ഇര്‍ഷാദിന്റെ കുടുംബത്തോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തുടര്‍പഠനത്തിന് സംസ്ഥാനം താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും സന്ദേശം കുടുംബത്തെ അറിയിച്ചു.

കേരളത്തിന്റെ സമുദായമൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ഥനയാണ് തങ്ങള്‍ക്കുള്ളതെന്നു കുട്ടിയുടെ കുടുംബം പറഞ്ഞു. സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞതായി പിതാവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments