Sunday, September 8, 2024

HomeNewsIndiaയുപി മുന്‍ ബിജെപി മന്ത്രി മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ്

യുപി മുന്‍ ബിജെപി മന്ത്രി മരിച്ച നിലയില്‍; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പോലീസ്

spot_img
spot_img

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തോമറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പോലീസ് സംഘം.

അദ്ദേഹത്തിന്റെ കാറും മൊബൈല്‍ ഫോണും കാണാനില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ് സംഘം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്വാഡും ഫോറന്‍സിക് ടീമും പരിശോധന നടത്തി.

വെള്ളിയാഴ്ച രാവിലെ തോമറിന്റെ സഹോദരന വിജയ് വീട്ടിലെത്തി വിളിച്ചെങ്കിലും വാതില്‍ തുറന്നിരുന്നില്ല. പിന്നീട് അദ്ദേഹം വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സഹോദരന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments