Sunday, September 8, 2024

HomeNewsIndiaഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചയാള്‍ അറസ്റ്റില്‍

ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ചയാള്‍ അറസ്റ്റില്‍

spot_img
spot_img

കൊല്‍ക്കത്ത: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രികനെ അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ വെച്ചാണ് സുവം ശുക്ല എന്നയാള്‍ പുകവലിച്ചത്.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ് .

പ്രതി വിമാനത്തിന്‍റെ ശുചിമുറിയില്‍ കയറി പുകവലിക്കാൻ തുടങ്ങിയപ്പോള്‍ ജീവനക്കാരും സഹയാത്രികനും ശ്രദ്ധിക്കുകയും വിമാനം ലാൻഡ് ചെയ്തശേഷം പൈലറ്റിനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ജീവനക്കാരെയും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഉടൻ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സുവം ശുക്ലയെ ചോദ്യം ചെയ്ത ശേഷം ബിധാനഗര്‍ സിറ്റി പൊലീസിന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. 1937ലെ എയര്‍ക്രാഫ്റ്റ് റൂള്‍സിലെ സെക്ഷൻ 25 പ്രകാരമാണ് കേസ്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തില്‍ പുകവലി പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഇൻഡിഗോ എയര്‍ലൈൻസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments