Sunday, September 8, 2024

HomeNewsIndiaസുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു

സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു

spot_img
spot_img

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ് ബിജെപി വിട്ടു.

നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബിജെപി പരാജയപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു.

താന്‍ പാര്‍ട്ടിയില്‍ ചേരുമ്ബോള്‍ നേതാജിയുടെയും സഹോദരന്‍ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പിന്തുണ ലഭിച്ചില്ലെന്ന് നഡ്ഡയ്ക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു പദ്ധതി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ആ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ ബിജെപി അംഗമായി തുടരാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രകുമാര്‍ ബോസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments