Sunday, September 8, 2024

HomeNewsIndiaബി.ജെ.പി 'വിഷപ്പാമ്ബ്' എന്ന് ഉദയനിധി സ്റ്റാലിൻ

ബി.ജെ.പി ‘വിഷപ്പാമ്ബ്’ എന്ന് ഉദയനിധി സ്റ്റാലിൻ

spot_img
spot_img

ചെന്നൈ: ബി.ജെ.പിയെ വിഷപ്പാമ്ബെന്ന് വിശേഷിപ്പിച്ച്‌ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. നെയ്‌വേലിയില്‍ ഡി.എം.കെ എം.എല്‍.എ സഭാ രാജേന്ദ്രന്റെ വിവാഹ ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയെ പാമ്ബുകള്‍ താവളമാക്കുന്ന മാലിന്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

”ഒരു വിഷപ്പാമ്ബ് നിങ്ങളുടെ വീട്ടിലേക്ക് കടന്നാല്‍, അതിനെ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ മാത്രം പോര. കാരണം അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളില്‍ ഒളിച്ചേക്കാം. നിങ്ങള്‍ സമീപത്തെ കുറ്റിച്ചെടികള്‍ ഒഴിവാക്കിയില്ലെങ്കില്‍ പാമ്ബ് നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും. ഇതിനെ ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാല്‍, തമിഴ്‌നാട് നമ്മുടെ വീടാണ്, ബി.ജെ.പിയാണ് വിഷപ്പാമ്ബ്, നമ്മുടെ വീടിനടുത്തുള്ള മാലിന്യമാണ് എ.ഐ.എ.ഡി.എം.കെ. മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ വിഷപ്പാമ്ബിനെ പുറത്താക്കാൻ നിങ്ങള്‍ക്ക് കഴിയില്ല. ബി.ജെ.പി തുരത്താൻ എ.ഐ.എ.ഡി.എം.കെയെയും അകറ്റി നിര്‍ത്തണം”-ഉദയനിധി പറഞ്ഞു.

സനാതന ധര്‍മത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവന ദേശീയതലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഉദയനിധി ഹിന്ദുക്കളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തുവെന്നായിരുന്നു ബി.ജെ.പി ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments