Sunday, September 8, 2024

HomeNewsIndiaമുഴുവൻ അനാഥക്കുട്ടികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം : സുപ്രീംകോടതി

മുഴുവൻ അനാഥക്കുട്ടികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം : സുപ്രീംകോടതി

spot_img
spot_img

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ അനാഥരായ കുട്ടികള്‍ക്കുവേണ്ടി പി.എം കെയേഴ്സ് നിധി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍നിന്ന് നല്‍കുന്ന ആനുകൂല്യം അനാഥരായ മുഴുവൻ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

രക്ഷിതാക്കള്‍ മരിച്ചത് എങ്ങനെയാണെങ്കിലും അനാഥരായവര്‍ അനാഥര്‍ തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച്‌ അഭിപ്രായം തേടാൻ കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജീത് ബാനര്‍ജിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

കോവിഡ്കാലത്ത് രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി ഉചിതമായ നയം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, രക്ഷിതാക്കള്‍ അപകടത്തില്‍ മരിച്ചാലും രോഗംമൂലം മരിച്ചാലും അനാഥരാകുന്ന കുട്ടികള്‍ അനാഥര്‍തന്നെയാണ്. ഇവര്‍ക്കും സഹായം നല്‍കുന്നത് പരിഗണിക്കണം. അനാഥരായ മുഴുവൻ കുട്ടികള്‍ക്കും കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൗലോമി പവിനി ശുക്ലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments