Wednesday, January 22, 2025

HomeNewsIndiaയുവതിയുടെ മൃതദേഹം പെട്ടിയില്‍ കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍

യുവതിയുടെ മൃതദേഹം പെട്ടിയില്‍ കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍

spot_img
spot_img

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ പെട്ടിയില്‍ കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 19 വയസുള്ള യുവതിയുടെ അഴുകിയ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

നാല് കഷണങ്ങളായാണ് മൃതദേഹമുള്ളത്. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്ബാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിച്ചത്.

കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

അമേരിക്കയില്‍നിന്നുള്ള പുതിയ സ്യൂട്ട് കേസിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന ചുരിദാര്‍ സൂചനയായി കണക്കാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിെൻറ തീരുമാനം. ഇൻക്വസ്റ്റ് നടത്തി മൃതദേഹാവശിഷ്ടങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments