Sunday, September 8, 2024

HomeNewsIndiaമധ്യപ്രദേശില്‍ 12 കാരിയെ പീഡിപ്പിച്ച സംഭവം; 2 ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ 12 കാരിയെ പീഡിപ്പിച്ച സംഭവം; 2 ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

spot_img
spot_img

ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭരത് സോണി (24), രാകേഷ് മാളവ്യ (40) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ ഓട്ടോഡ്രൈവര്‍മാരാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിനു പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഭരത് സോണി രക്ഷപ്പെടാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.

തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ പ്രതിയെ പോലീസ് സംഘം പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ഓട്ടത്തിനിടയില്‍ ഇയാളുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസുകാര്‍ക്കും സംഭവത്തിനിടെ പരിക്കേറ്റു. ഭരത് സോണിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മാളവ്യയെ അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ സത്‌നാ ജില്ലയില്‍ നിന്നുള്ളതാണ് കുട്ടി. മുത്തച്ഛനും മൂത്തസഹോദരനും ഒപ്പം താമസിച്ചിരുന്ന കുട്ടിയെ ഞായറാഴ്ച കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. ‘കുട്ടി രാവിലെ സ്കൂളിലേക്ക് പോയതായിരുന്നുവെന്നും വൈകീട്ട് ഏറെ വൈകിയും തിരിച്ച്‌ വരാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നുമാണ് മുത്തച്ഛൻ പറഞ്ഞത്. കുട്ടിയെ കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്’, പോലീസ് പറഞ്ഞു.

കുട്ടിക്ക് മാനസിക പ്രശ്നം ഉള്ളതായും പോലീസ് പറഞ്ഞു. വീട്ടില്‍ നിന്നും താൻ ഓടിപ്പോകുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന്നും പോലീസ് പറഞ്ഞു. ‘ബലാത്സംഗത്തിന് ഇരയായ ശേഷം തനിക്ക് ബോധം നഷ്ടമായെന്നും ആരും സഹായം നല്‍കിയില്ലെന്നും കുട്ടി പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണോ അതോ കുട്ടി വീട് വിട്ട് ഇറങ്ങിയതാണോയെന്നുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ക്രൂരബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടി തെരുവിലൂടെ സഹായം അഭ്യര്‍ത്ഥിച്ച്‌ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആരും സഹായിച്ചില്ലെന്ന് മാത്രമല്ല കുട്ടിയെ ചിലര്‍ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഒടുവില്‍ അലഞ്ഞ് തിരിഞ്ഞ് പെണ്‍കുട്ടി ഒരു ആശ്രമത്തില്‍ എത്തി. ഇവിടുത്തെ പുരോഹിതൻ പെണ്‍കുട്ടിയെ കണ്ടതോടെ വസ്ത്രം നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് കണ്ടെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments