ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്.
കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകന്‍ എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ചത്. മൃതദേഹം നാളെ വൈകിട്ടോടെ നാട്ടിലെത്തുമെന്നാണു വിവരം.
ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ, ബന്ദിപ്പോറയില്‍ ഒരു ലഷ്കറെ –തയിബ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.