Sunday, September 8, 2024

HomeNewsIndiaചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; ന്യൂസ് ക്ലിക്ക് ഹൈക്കോടതിയില്‍

spot_img
spot_img

ചൈനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക് ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അറസ്റ്റിന്‍റെ കാരണം എഴുതി നല്‍കിയിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് കോടതിയില്‍ വ്യക്തമാക്കി.

ന്യൂസ് ക്ലിക്കിന് വേണ്ടി കപില്‍ സിബലാണ് ഹൈക്കോടതിയെ ഇക്കാര്യമറിയിച്ചത്.

അതേസമയം ചൈനാ അനുകൂല പ്രചാരണത്തിന് വിദേശസഹായം തേടിയെന്ന ആരോപണത്തിലാണ് വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനു നേരെ നടപടിയുണ്ടായത്. ഇതിനു പിന്നാലെ വിദേശ നിക്ഷേപകര്‍ വിശദീകരണവുമായി എത്തിയിരുന്നു.

ന്യൂസ്‌ ക്ലിക്ക് ചൈനയുടെ പണം സ്വീകരിച്ചെന്ന ദില്ലി പൊലീസിന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.എല്ലാ ഇന്ത്യൻ നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ന്യൂസ്‌ ക്ലിക്കില്‍ നിക്ഷേപിച്ച അമേരിക്കൻ കമ്ബനി വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സിന്റെ മാനേജര്‍ ജേസണ്‍ ഫെച്ചര്‍ പ്രസ്താവനയില്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments