Saturday, March 15, 2025

HomeNewsIndiaവിവാഹ ചടങ്ങില്‍ 'ജയ് ശ്രീറാം' മുഴക്കി എത്തിയ അക്രമികളുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു

വിവാഹ ചടങ്ങില്‍ ‘ജയ് ശ്രീറാം’ മുഴക്കി എത്തിയ അക്രമികളുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു

spot_img
spot_img

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. ജയ് ശ്രീറാം എന്ന വിളിച്ചെത്തിയായിരുന്നു ഇവരുടെ ആക്രമണം. കേസില്‍ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം രാംപാലിന്റെ അനുയായികളാണ് വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഹരിയാന സ്വദേശിയായ രാംപാല്‍ അഞ്ച് സ്ത്രീകളും ഒരു കൈക്കുഞ്ഞും അടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സമാനമായവിവാഹങ്ങള്‍ ‘നിയമവിരുദ്ധമായി’ സംഘടിപ്പിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ആയുധധാരികള്‍ ചടങ്ങ് ആക്രമണം നടത്തിയതെന്ന് ലോക്കല്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അമിത് വര്‍മ്മ പറഞ്ഞു. ഏകദേശം 17 മിനിറ്റ് മാത്രം എടുക്കുന്ന വ്യത്യസ്തമായ രാമിനി എന്നറിയപ്പെടുന്ന വിവാഹ ചടങ്ങാണ് ഇവിടെ സംഘടിപ്പിച്ചതെന്നാണ് രാംപാലിന്റെ അനുയായികള്‍ പറഞ്ഞത്.

ഇതുപോലുള്ള വിവാഹം ഹിന്ദുമതത്തിന് വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ആക്രമണത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ വിവാഹത്തിനെത്തിയവര്‍ പരിഭ്രാന്തരായി അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വ്യക്തമാണ്. കുറുവടികളും മുളവടികളുമായണ് അക്രമികള്‍ എത്തിയത്. ബഹളത്തിനിടയില്‍ മുന്‍ സര്‍പഞ്ച് ദേവിലാല്‍ മീണയ്ക്ക് വെടിയേറ്റു. രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷപ്പെടുത്താനായില്ല.

ചുവന്ന വസ്ത്രം ധരിച്ച് അക്രമി തോക്ക് ചൂണ്ടുന്നത് വീഡിയോകളില്‍ കാണാം. ഒടുവില്‍ ചില അതിഥികള്‍ ചേര്‍ന്ന് അക്രമികളെ പുറത്താക്കി. വിവാഹത്തിനെത്തിയ അക്രമികളില്‍ തിരിച്ചറിഞ്ഞ 11 പേര്‍ക്കെതിരെയും അല്ലാത്തവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments