Thursday, April 25, 2024

HomeNewsIndiaയൂട്യൂബറായ വനിതയ്ക്ക് നേരെ അതിക്രമം; ഇന്ത്യയിലുള്ള കൊറിയക്കാർ രാത്രി പുറത്തിറങ്ങരുതെന്ന് എംബസി

യൂട്യൂബറായ വനിതയ്ക്ക് നേരെ അതിക്രമം; ഇന്ത്യയിലുള്ള കൊറിയക്കാർ രാത്രി പുറത്തിറങ്ങരുതെന്ന് എംബസി

spot_img
spot_img

മുംബൈ: യൂട്യൂബറായ വിദേശ വനിതയ്ക്ക് നേരെ മുംബൈയില്‍ യുവാവിന്‍റെ ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് മുംബൈയിലെ തെരുവില്‍ വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്. മുംബൈ സബേര്‍ബന്‍ ഖാന്‍ മേഖലയിലെ തെരുവിലൂടെ നടന്ന ദക്ഷിണ കൊറിയന്‍ യുവതിയെ തൊടാനും ഉമ്മവയ്ക്കാനും വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാനും പ്രതി ശ്രമിക്കുകയായിരുന്നു. അന്ന് തന്നെ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് യുവാവ് സമീപിച്ചെങ്കിലും മ്യോചി നിരസിച്ചതോടെ യുവാവ് കൈയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. പ്രതിഷേധിച്ച് യുവതി മാറിപ്പോകുന്നതും യുവാവ് വിടാതെ പിന്നാലെ കൂടി ഉമ്മ വെക്കുന്നതും വീഡിയോയില്‍ കാണാം.

യുവാവിനോട് പ്രതിഷേധിച്ച് സംഭവ സ്ഥലത്തു നിന്നും പോകാന്‍ ശ്രമിക്കുന്ന യുവതിക്ക് പിന്നാലെ വീണ്ടും യുവാവ് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് എത്തി. മറ്റൊരാള്‍ക്കൊപ്പം സ്കൂട്ടറിലെത്തിയ യുവാവ് വീണ്ടും യുവതിയെ ബൈക്കില്‍ കയറാനായി ക്ഷണിക്കുന്നുണ്ട്. എന്നാല്‍ തന്‍റെ വീട് അടുത്താണെന്നും ലിഫ്റ്റ് വേണ്ടെന്നും യുവതി മറുപടി നല്‍കുന്നുണ്ട്. ഒടുവില്‍ യുവാക്കള്‍ പിന്തിരിയുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള കൊറിയക്കാരോട് രാത്രി പുറത്തിറങ്ങരുതെന്ന് ദക്ഷിണ കൊറിയന്‍ എംബസി നിർദേശിച്ചു . സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എംബസി വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments