Thursday, June 6, 2024

HomeNewsIndiaതായ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

തായ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

spot_img
spot_img

ഹൈദരാബാദ്: തായ്‌ലാന്‍ഡില്‍നിന്നുള്ള വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച കേസില്‍ ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.സര്‍വകലാശാലയിലെ ഹിന്ദി പ്രൊഫസര്‍ രവി രഞ്ജനെയാണ് ഗച്ചിബൗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തായ്‌ലന്‍‍ഡില്‍ നിന്നുള്ള എംഎ ഹിന്ദി വിദ്യാര്‍ഥിനിയായ പെണ്കുട്ടിയോടാണ് രവി രഞ്ജന്‍ അപമര്യാദയായി പെരുമാറിയത്.

പുസ്‌തകം നല്‍കാനായി തന്‍റെ വസതിയിലേക്ക് വിദ്യാര്‍ഥിനിയെ ഇയാള്‍ വിളിച്ചു വരുത്തി ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം.

പ്രൊഫസര്‍ രവി രഞ്ജനെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.പ്രതിക്കെതിരെ ഐപിസി 354 പ്രകാരം കേസെടുത്തതായി മടപൂര്‍ ഡിസിപി ശില്‍പവല്ലി പറഞ്ഞു. പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments