Saturday, December 21, 2024

HomeNewsIndiaതവാങ് മേഖലയിലെ സാഹചര്യങ്ങള്‍ തൃപ്തികരമെന്ന് സേന

തവാങ് മേഖലയിലെ സാഹചര്യങ്ങള്‍ തൃപ്തികരമെന്ന് സേന

spot_img
spot_img

തവാങ് അടക്കമുള്ള മേഖലയിലെ സാഹചര്യങ്ങള്‍ ത്യപ്തികരമെന്ന് വിലയിരുത്തി സേന. ചൈനീസ് കടന്ന് കയറ്റശ്രമത്തിന് ശേഷമുള്ള സാഹചര്യങ്ങള്‍ ഉന്നത സേന നേത്യത്വം വിലയിരുത്തി.എല്ലാ മേഖലയിലും കര്‍ശന നിരിക്ഷണം തുടരുന്നതായി കിഴക്കന്‍ കമാന്‍ഡ് വ്യക്തമാക്കി.

നിലവില്‍ ഒരിടത്തും സംഘര്‍ഷ സാധ്യതകള്‍ ഇല്ലെന്നും കിഴക്കന്‍ കമാന്‍ഡ് അറിയിച്ചു.

പ്രതിരോധമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ നിര്‍ദേശാനുസരണമാണ് സാഹചര്യങ്ങള്‍ വിലയിരുത്തിയത്. പ്രതിരോധമന്ത്രി അധ്യക്ഷനായ ഉന്നത സമിതിയുടെ ഈ ആഴ്ച വീണ്ടും ചേരും.

അതേസമയം തവാങ് വിഷത്തിലെ പ്രതിഷേധം ഈ ആഴ്ചയും തുടര്‍ന്നാല്‍ പാര്‍ലമെന്റ് സമ്മേളനം നേരത്തെ പിരിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 23 ന് പിരിയാനാണ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments