Sunday, September 8, 2024

HomeNewsIndiaരാജസ്ഥാനില്‍ ശുഭവാര്‍ത്ത ഉടൻ പ്രതീക്ഷിക്കാമെന്ന് രാഹുല്‍ ഗാന്ധി; പൈലറ്റ് -ഗെലോട്ട് മഞ്ഞുരുകുന്നു

രാജസ്ഥാനില്‍ ശുഭവാര്‍ത്ത ഉടൻ പ്രതീക്ഷിക്കാമെന്ന് രാഹുല്‍ ഗാന്ധി; പൈലറ്റ് -ഗെലോട്ട് മഞ്ഞുരുകുന്നു

spot_img
spot_img

രാജസ്ഥാനില്‍ അശോക് ഗെലോട്ട് – സച്ചിന്‍ പൈലറ്റ് പോര് അവസാനിച്ചുവെന്ന് സൂചന നല്‍കി രാഹുല്‍ ഗാന്ധി. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ശുഭവാർത്ത  ഉടനേ വരുമെന്ന മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.

ഭാരത് ജോഡോ യാത്ര ഇപ്പോള്‍ രാജസ്ഥാനിലൂടെ കടന്ന് പോവുകയാണ്. ആള്‍വാറില്‍ വച്ചാണ് രാഹുലിന്റെ സാന്നിധ്യത്തില്‍ ഗെലോട്ടും സച്ചിനുമായി കൂടിക്കാഴ്ച നടത്തിയത്. എ ഐ സിസി ജനറല്‍ കെ സി വേണുഗോപാലുമുണ്ടായിരുന്നു.

കൃത്യം ഒരു വര്‍ഷം കഴിഞ്ഞാല്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇരുനേതാക്കന്മാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments