Saturday, July 27, 2024

HomeNewsIndiaപ്രജ്ഞ സിങിന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെ കനയ്യകുമാര്‍

പ്രജ്ഞ സിങിന്‍റെ വിദ്വേഷ പ്രസ്താവനക്കെതിരെ കനയ്യകുമാര്‍

spot_img
spot_img

മുംബൈ: കര്‍ണാടകയിലെ ശിവമോഗയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ കോണ്‍ഗ്രസ് നേതാവ് കനയ്യകുമാര്‍.

സന്മാര്‍ഗികള്‍ ഒരിക്കലും അക്രമത്തെ കുറിച്ച്‌ സംസാരിക്കില്ലെന്ന് കനയ്യകുമാര്‍ പറഞ്ഞു. മുംബൈയില്‍ കോണ്‍ഗ്രസിന്റെ 138-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

“സന്മാര്‍ഗികള്‍ ഒരിക്കലും അക്രമത്തെക്കുറിച്ച്‌ സംസാരിക്കില്ല. അവര്‍ ഒരിക്കലും വിദ്വേഷ ഭാഷ ഉപയോഗിക്കില്ല. പകരം ആളുകളില്‍ ഭിന്നിപ്പുണ്ടാക്കാതെ ഒന്നിപ്പിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിക്കുക. എന്നാല്‍ സാധ്വി പ്രജ്ഞ തികച്ചും വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. വീട്ടില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കാന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. അവര്‍ ഏത് തരത്തിലുള്ള സാധ്വിയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല”- കനയ്യകുമാര്‍ പറഞ്ഞു.

രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തര മന്ത്രി അമിത് ഷായെ അപമാനിക്കാനാണ് അക്രമത്തിന് ആഹ്വാനം ചെയ്തു കൊണ്ട് പ്രജ്ഞ സിങ് ശ്രമിച്ചത്. കത്തിക്ക് മൂര്‍ച്ച കൂട്ടാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ ആഭ്യന്തര മന്ത്രി ഉപയോഗശൂന്യനാണെന്നാണ് അവര്‍ പറയാന്‍ ശ്രമിക്കുന്നതെന്നും കനയ്യകുമാര്‍ പറഞ്ഞു.

ഇവിടെ കൂടി നില്‍ക്കുന്ന പൊലീസുകാരോട് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കത്തിക്ക് മൂര്‍ച്ച കൂട്ടേണ്ടത് നിങ്ങളുടെ കടമയാണ്. എന്നാല്‍ ആ ജോലി ഞങ്ങള്‍ ചെയ്താല്‍ സുരക്ഷ സേനയും നിയമവും പിന്നെ എന്തിനാണ്. ആഭ്യന്തര മന്ത്രിയെ നിയമിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ മകനെ ബി.സി.സിഐ തലവനാക്കാന്‍ വേണ്ടി മാത്രമാണോയെന്നും കനയ്യകുമാര്‍ ചോദിച്ചു.

മുസ്‍ലിംകളുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണത്തിനായി ഹിന്ദു സമുദായക്കാര്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തിരുന്നു. കുറഞ്ഞത് പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തിയെങ്കിലും വീട്ടില്‍ സൂക്ഷിക്കണമെന്നായിരുന്നു എം.പിയുടെ ഉപദേശം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments