കൊല്‍ക്കത്ത: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവേദിയില്‍ നാടകീയ സംഭവങ്ങള്‍. ഉദ്ഘാടന ചടങ്ങിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വേദിയില്‍ നിന്നും വിട്ടുനിന്നു.
ചടങ്ങില്‍ ക്ഷണിക്കപ്പെട്ട് എത്തിയ ഒരുവിഭാഗം മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് മമതയെ അസ്വസ്ഥയാക്കിയത്.
റെയില്‍വേ മന്ത്രി ആശ്വനി വൈഷ്ണവും ഗവര്‍ണര്‍ സിവി ആനന്ദബോസും മമതയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി സദസില്‍ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചു.
ഹൗറയെയും -ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. രാജ്യമൊട്ടാകെ 475 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും മോദി അറിയിച്ചു.