തൃശ്ശൂര്‍: തൃശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ കമ്ബനിയുടെ ഉടമ പ്രവീണ്‍ റാണെ രാജ്യം വിടാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കി.
നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവീണ്‍ റാണയ്ക്കെതിരെ തൃശൂര്‍ പൊലീസ് 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മാത്രം 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് പരാതികളിലാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്. കുന്നംകുളത്ത് ഒന്നും.
48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഫ്രാഞ്ചൈസി ചേര്‍ക്കാമെന്ന വ്യാജേനയാണ് നിക്ഷേപം സ്വീകരിച്ചത്.
ഒരു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ നഷ്ടപ്പെട്ടവരാണ് പരാതിക്കാര്‍.