Saturday, July 27, 2024

HomeNewsKeralaനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നയാൾ : പഴയിടത്തിന് പിന്തുണയറിയിച്ച്‌ മന്ത്രി വാസവന്‍

നന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നയാൾ : പഴയിടത്തിന് പിന്തുണയറിയിച്ച്‌ മന്ത്രി വാസവന്‍

spot_img
spot_img

മനുഷ്യ നന്മയും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമാണെന്നും മന്ത്രി വി എന്‍ വാസവന്‍. സിപിഐഎം ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി പഴയിടത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മന്ത്രി.

സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ലെന്നും കലോത്സവത്തിലേക്ക് തിരിച്ച്‌ വരുന്ന കാര്യത്തില്‍ നല്ല മനസോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടല്ല കാണാന്‍ വന്നതെന്നും സഹോദരനെ പോലെയാണ് കാണുന്നതെന്നും പഴയിടം മോഹനന്‍ വ്യക്തമാക്കി.

‘സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പായോ അദ്ദേഹത്തിന് പിണക്കമില്ല. കലോത്സവത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ അദ്ദേഹം നല്ല മനസോടെ ചിന്തിക്കും. ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം പഴയിടം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഞങ്ങളോടൊപ്പം നിന്ന പഴയിടത്തെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും തരത്തില്‍ മറന്നാല്‍ വലിയ തരത്തിലുളള അധാര്‍മികതയാകും. നിരവധി സന്ദര്‍ഭങ്ങളില്‍ അഭ്യര്‍ത്ഥിച്ചിട്ട് പാവങ്ങള്‍ക്ക് സഹായം നല്‍കുകയും കല്യാണങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ മനസാണ്’, വാസവന്‍ പറഞ്ഞു.

കലോത്സവത്തിന് മാംസാഹാരം വിളമ്ബാത്തതിന് പഴയിടത്തിന് നേരേ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതോടെ ഇനി കലോത്സവത്തിന് പാചകം ചെയ്യാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ച് സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments