മലയാളഭൂമി ശശിധരൻനായർ
തിരുവനന്തപുരം: രാജ്യം കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച് നല്ല അവസ്ഥയിലേക്ക് കൊണ്ടുവരികയാണ്. ദില്ലി അടക്കം എല്ലാ സംസ്ഥാനങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണ്.
ആരോഗ്യമന്ത്രാലയം ജനുവരി 17 ന് ഇന്ത്യൻ സമയം രാവിലെ 8 മണിക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം കോവിഡിന്റെ എല്ലാ വകഭേദങ്ങളിലും പെട്ട് രോഗബാധിതരായിരിക്കുന്നവരുടെ രാജ്യത്തെ ഇപ്പോഴത്തെ ആകെ സംഖ്യ 2035 ആണ്. കോവിഡ് തുടങ്ങി ആസ്പത്രികളിൽ പ്രവേശിപ്പിച്ചു ആകെ ഡിസ്ചാർജ് ചെയ്തവർ 98.80%. കോവിഡ് തുടങ്ങി ഇതുവരെ മരിച്ചവർ 1.19%.
കഴിഞ്ഞ 15 ദിവസമായി എല്ലാ വകഭേദങ്ങളിൽ പെട്ട കോവിഡ് ബാധിതരുടെ നിരക്ക് രാജ്യത്തുടനീളം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളും അയവു വരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ജനജീവിതം സാധാരണമാണ്.
എന്നാൽ ഇതിനെല്ലാം വിപരീതമായിട്ട് കോവിഡ് നിയന്ത്രണങ്ങൾ കേരളത്തിൽ ശക്തമാക്കുകയും ഇന്നു തൊട്ട് മാസ്കിന്റെ ഉപയോഗം കർശനമാക്കുകയും
ചെയ്തു. സാനിറ്റൈസർ ഉപയോഗിക്കണം, സാമൂഹിക അകലം പാലിക്കണം എന്നെല്ലാം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിലുണ്ട്.
ഭയക്കേണ്ടതില്ല എന്നാൽ ജാഗ്രത കൈവിടാതിരിക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.