Saturday, July 27, 2024

HomeAmerica"If you can make it there, you'll make it anywhere; it's ...

“If you can make it there, you’ll make it anywhere; it’s up to you, New York, New York” ഫ്രാങ്ക് സിനാത്ര പണ്ട് പറഞ്ഞത് പോലെ പ്രവാസികളുടെ സ്വന്തം ചാനൽ ഇതാ ന്യൂ യോർക്കിലേക്ക്!

spot_img
spot_img

മീട്ടു റഹ്മത് കലാം

പന്ത്രണ്ട് വർഷങ്ങളായി നോർത്ത് അമേരിക്കൻ മലയാളികളികളുടെ സ്വന്തം ചാനൽ ആയി നില കൊള്ളുന്ന  ‘പ്രവാസി ചാനലിന്’ ഇനിയും ന്യൂ യോർക്കിൽ സാരഥികൾ!  ന്യൂയോർക്കിലും പരിസരത്തും താമസിക്കുന്ന പ്രവാസി മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാകാൻ തയ്യാറെടുക്കുകയാണ് പ്രവാസി ചാനലിന്റെ ന്യൂ യോർക്ക് സംസ്ഥാനത്തെ പുതിയ പ്രതിനിധികൾ.

ന്യൂ യോർക്ക് സംസ്ഥാനത്തിന്റെ റീജിയണൽ ഡയറക്ടറും, ബിസിനസ് ഡെവലപ്മെന്റ് മാനേജറും ആയി  ലാജി തോമസ് സ്ഥാനമേക്കുമ്പോൾ തന്റെ സംഘടനാ പാടവം വീണ്ടും മാറ്റുരക്കാനുള്ള അവസരമായാണ് ‘പ്രമോദ്’ എന്ന പേരിലും അറിയപ്പെടുന്ന ലാജി തോമസ് ഇതിനെ നോക്കി കാണുന്നത്.  മൂന്ന് പതിറ്റാണ്ടായി ന്യൂ യോർക്കിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യം ആണ് ലാജി തോമസ്.   കലാ കായിക രംഗത്ത് യുവതലമുറക്ക് കൂടുതൽ പ്രാതിനിധ്യം നൽകി  ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) പ്രസിഡന്റായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു.

ന്യൂ യോർക്കിലെ പ്രവാസി മലയാളികളുടെ ഹൃദയ സപ്ന്ദനങ്ങൾ ഒപ്പിയെടുത്തു ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ സ്വീകരണമുറിയിൽ എത്തിക്കുവാനുള്ള ശ്രമവുമായി പ്രവാസി ചാനൽ  അതിന്റെ പ്രവർത്തന മേഖല വിപുലീകരിച്ചു ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഔദോഗികമായ പ്രഖ്യാപനചടങ്ങു ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്ററിൽ ജനുവരി 21 നു 5 മണിക്ക് ഹൃസ്വമായ ചടങ്ങുകളുമായി നടത്തുന്നു.  സാമൂഹ്യ സാംസ്‌കാരിക,രാഷ്ട്രീയ,മാധ്യമ രംഗങ്ങളിലെ നിരവധി പേർ പങ്കെടുത്തക്കുന്നതാണ്.

മാധ്യമ രംഗത്തേക്കുള്ള കാൽവെയ്പ് ഒരു പുതിയ കാര്യം അല്ല എന്ന് തെളിയിച്ച ലാജി തോമസ് നേരത്തെ തന്നെ നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾ നിർമിച്ചിട്ടുണ്ട്.  ഏറ്റവും ഒടുവിലായി ‘ജിംഗിൾ ബൽസ്’ ക്രിസ്മസ് കൊയർ ഫെസ്റ്റ് എന്ന ബ്രിഹത്തായാ പ്രോഗ്രാം പ്രവാസി ചാനലിന് വേണ്ടി ന്യൂയോർക്കിൽ നിന്ന്  തയ്യാറാക്കിയത് തന്റെ മാധ്യമരംഗത്തെ പ്രവർത്തനത്തിന്റെ മകുടോദാഹരണമാണ്.  നോർത്തമേരിക്കയിലെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറില്പരം കൊയർ സംഘങ്ങളെ അവതരിപ്പിച്ച ഒരു പ്രോഗ്രാമും അമേരിക്കയിൽ ഉണ്ടായിട്ടില്ല.

തുടക്കത്തിൽ മാർത്തോമാ സഭയുടെ യുവജനസഖ്യം പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു തന്റെ കർമ്മമണ്ഡലം വിപുലീകരിച്ചു.  യുവജനസഖ്യത്തിന്റെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ നിരവധി ഭാരവാഹിത്വങ്ങൾ ഏറ്റെടുത്തു ഏറ്റവും ഭംഗിയായി നിർവഹിച്ച നെത്ര്വത പാടവത്തിന്റെ ഉടമ.  ന്യൂയോർക്കിലെ  ആദ്യകാല എക്ക്യൂമെനിക്കൽ പ്രസ്ഥാനമായ സെന്റ്.തോമസ് എക്ക്യൂമെനിക്കൽ ഫെഡറേഷനിലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നെത്ര്വതം കൊടുത്തു വിവിധ തലങ്ങളിൽ വെന്നിക്കൊടി പാറിച്ചു ലാജി തോമസ്.  ഒരു ഗായകൻ കൂടിയായ ലാജി തോമസ് കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് കേന്ദ്രമാക്കി ഡിവൈൻ മ്യൂസിക്കിന്റെ ചുക്കാൻ പിടിക്കുന്നു.

ഏറ്റവും പുതിയതായി ഇപ്പോൾ അദ്ദേഹത്തെ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമാക്കുകയും അതെ പോലെ വളരെ പ്രാധാന്യമുള്ള മാധ്യമ ബന്ധത്തെ കാണക്കിലെടുത്തു ഫൊക്കാന സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗമാക്കുകയും ചെയ്തു.

മുഖ്യധാരാ വിഷ്വൽ മാധ്യമരംഗത്തു 20-ഇൽ പരം വർഷത്തെ പ്രവർത്തന പരിചയമുള്ള സുനിൽ ട്രൈസ്റ്റാർ (മാനേജിങ് ഡയറക്ടർ), വർക്കി എബ്രഹാം (ചെയർമാൻ), ബേബി ഊരാളിൽ  (സി ഇ ഓ) ജോൺ ടൈറ്റസ് (പ്രസിഡന്റ്), ജോയ് നേടിയകാലയിൽ (ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്) എന്നിങ്ങനെ പ്രഗത്ഭ വ്യെക്തികൾ നെത്ര്വത്വം നൽകുന്ന പ്രവാസി ചാനലിന്റെ ന്യൂ യോർക്ക് സംസ്ഥാനത്തു നേതൃത്വം നൽകാൻ  ലാജിയോടൊപ്പം അതി പ്രഗത്ഭരായ കുറച്ചു പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ന്യൂ യോർക്കിൽ നിന്നുള്ള പ്രശസ്ത സിനിമ സീരിയൽ സംവിധായകനായ ശബരിനാഥ് നായർ പ്രോഗ്രാം ഡയറക്ടർ ആയും, മുൻ ഫോമാ ആർ വി പി ആയിരുന്ന സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള വിജി എബ്രഹാം, യോങ്കേഴ്സിലെ മലയാളികൾക്ക് പ്രിയങ്കരനും, മുഖ്യധാരാ രാഷ്ട്രീയ രംഗത്തെ സാന്നിധ്യവുമായ ജോസൻ ജോസഫ് എന്നിവർ പ്രോഗ്രാം മീഡിയ കോ-ഓർഡിനേറ്ററായും, ക്യൂൻസ്, ലോങ്ങ് ഐലൻഡ് ഏരിയയിലെ അറിയപ്പെടുന്ന ക്യാമറാമാനും പ്രൊഡ്യൂസറുമായ തോമസ് മാത്യു (അനിൽ), വിഷ്വൽ രംഗത്ത് തങ്ങളുടെ കഴിവുകൾ തെളിയിച്ച മെൽവിൻ മാമ്മൻ, ജോയൽ സ്കറിയ എന്നിവരും തന്നോടൊപ്പം ഈ ഉദ്യമത്തിൽ പൂർണ സഹായവുമായുണ്ടെന്നു ലാജി തോമസ് പറഞ്ഞു.

ഇതോടൊപ്പം തന്നെ മീഡിയ ആപ്പ് യു എസ് യുടെ ഔദോഗികമായ ലോഞ്ചും നടത്തുന്നതാണ്.  തികച്ചും സൗജന്യമായി ആപ്പിൾ-ഗൂഗിൾ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്ന ഏറ്റവും നൂതനമായ ‘മീഡിയ ആപ്പ് യു എസ് എ’ യിലൂടെയും, കൂടാതെ WWW.PRAVASICHANNEL.COM എന്ന വെബ്‌സൈറ്റിൽ കൂടിയും തൽക്ഷണം ചാനൽ 24 മണിക്കൂറും ലോകത്തെവിടെ നിന്നും കാണാനുള്ള സംവിധാനം ഒരുങ്ങി കഴിഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments