കൊച്ചി : നിലമ്പൂർ എം എൽ എ. പി വി അൻവർ എം എൽ എയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു. കർണാടകയിലെ ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തി കഴിഞ്ഞ ജൂലൈയിൽ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.
50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കഴിഞ്ഞ ദിവസവും ഇ ഡി ചോദ്യം ചെയ്യലിനായി അൻവറിനെ വിളിപ്പിച്ച് രാത്രിയോടെയാണ് വിട്ടയച്ചത്.
തന്‍റെ ഉടമസ്ഥതയില്‍ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാല്‍ പത്തു ശതമാനം ഷെയര്‍ നല്‍കാമെന്ന് അന്‍വര്‍ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി നടുത്തൊടി സലീം ഇഡിയ്ക്ക് മൊഴി നല്‍കിയത്. മാസം തോറും അന്‍പതിനായിരം രൂപവീതം ലാഭവിഹിതമായി നല്‍കാമെന്നും പിവി അന്‍വര്‍ അറിയിച്ചു. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പിവി അന്‍വറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എന്‍ഫോഴ്സ്മെന്‍റിനോട് പറഞ്ഞത്.
അമ്ബത് ലക്ഷം രൂപ നല്‍കിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അന്‍വറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കല്‍ നിന്ന് പണം വാങ്ങിയതെന്നും ബോധ്യപ്പെട്ടതായി സലീം ആരോപിക്കുന്നു.
സാമ്ബത്തിക ഇടപാടില്‍ കളളപ്പണം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്.