Thursday, April 18, 2024

HomeNewsKeralaകെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു

spot_img
spot_img

തിരുവനന്തപുരം: ജാതി വിവേചനം കാണിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ച കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു.

ചെയര്‍മാന് രാജിക്കത്ത് സമര്‍പ്പിച്ചതായി ശങ്കര്‍ മോഹന്‍ പറഞ്ഞു. തന്‍റെ രാജിക്ക് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കാലാവധി കഴിഞ്ഞതിനാലാണെന്നും രാജിവയ്ക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.

ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ചലച്ചിത്ര മേഖലയിലുള്ളവരും ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സര്‍ക്കാരും സി.പി.എമ്മും ശങ്കര്‍ മോഹനെയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും സംരക്ഷിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments