കൊച്ചി: സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ഹൈക്കോടതി. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളജ് പ്രിന്‍സിപ്പലിന്റെയും ഉത്തരവു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
വ്യക്തമായ സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയെയോ സ്ത്രീയെയോ തൊടരുത് എന്ന് ആണ്‍കുട്ടികളെ സ്‌കൂളുകളിലും വീടുകളിലും വെച്ച് തന്നെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നോ എന്നാല്‍ നോ എന്ന് തന്നെയാണ്. അക്കാര്യം ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് , ഹൈക്കോടതി ചൂണ്ടിക്കാട്ടി.