Saturday, April 5, 2025

HomeNewsKeralaആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരില്‍ ദര്‍ശനം നടത്തി

ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂരില്‍ ദര്‍ശനം നടത്തി

spot_img
spot_img

തൃശ്ശൂര്‍വിവാഹത്തിന് മുമ്പ് ഗുരുവായൂരപ്പന്‍്റെ അനുഗ്രഹം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദും പ്രതിശ്രുത വധു രാധികാ മര്‍ച്ചന്‍റും ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് ആനന്ദ് അംബാനിയും രാധികയും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഗുരുവായൂര്‍എത്തിയത്.

ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്ററില്‍ വന്നിറങ്ങി റോഡ് മാര്‍ഗമാണ് സംഘം ശ്രീവത്സത്തിലെത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് ശ്രീവത്സം അതിഥി മന്ദിരത്തില്‍ ഇരുവരെയും സ്വീകരിച്ചു.

ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ പൊന്നാടയണിയിച്ചു. തുടര്‍ന്ന് ദേവസ്വം ഭരണസാരഥികള്‍ക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നില്‍ നിന്ന് ഗുരുവായൂരപ്പനെ ഇരുവരും തൊഴുതു. ആനന്ദ് ഭണ്ഡാരത്തില്‍ കാണിക്കയുമര്‍പ്പിച്ചു. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച്‌ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ആനന്ദിനും രാധികയ്ക്കും പ്രസാദ കിറ്റ് നല്‍കി.

ദേവസ്വം ഉപഹാരമായി മ്യൂറല്‍ പെയിന്‍്റിങ്ങും ഇരുവര്‍ക്കുമായി സമ്മാനിച്ചു. തുടര്‍ന്ന് ശ്രീ ഗുരുവായുരപ്പന്‍്റെ ഗജവീരന്‍മാരുടെ താവളമായ പുന്നത്തൂര്‍ ആനക്കോട്ടയും സംഘം സന്ദര്‍ശിച്ചു. കൊമ്ബന്‍ ഇന്ദ്ര സെന്നിന് ഇരുവരും പഴം നല്‍കി. ഏതാനം മിനിട്ട് ആനക്കോട്ടയില്‍ ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. ജനുവരി 19 വ്യാഴാഴ്ച മുംബെയിലായിരുന്നു ആനന്ദിന്‍്റെയും രാധികയുടെയും വിവാഹ നിശ്ചയം നടന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments