Thursday, April 25, 2024

HomeNewsKeralaകൂടിയാലോചനയില്ല : ഇടതുമുന്നണിക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

കൂടിയാലോചനയില്ല : ഇടതുമുന്നണിക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

spot_img
spot_img

തിരുവനന്തപുരം: ഇടതുമുന്നണിയെ വീണ്ടും വിമര്‍ശിച്ച്‌ ഗണേഷ് കുമാര്‍ എംഎല്‍എ. മുന്നണിയില്‍ ആരോഗ്യകരമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു.

‘കസേര കിട്ടുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ പറ്റുമോ ?, സത്യം പറയാതിരിക്കാന്‍ പറ്റുമോ ? അതിനൊന്നും എന്നെ കിട്ടില്ല. എനിക്ക് സ്ഥാനമാനങ്ങളോടൊന്നും അത്ര താത്പര്യം ഇല്ല. പത്തനാപുരത്തെ ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഞാന്‍ നിയമസഭയില്‍ എത്തുന്നു എന്നല്ലാതെ. എന്നോട് എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കുള്ള സ്നേഹവും വിശ്വാസവും എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും പദവിയോ മന്ത്രിക്കസേരയോ കിട്ടുമെന്ന് വെച്ച്‌ പാര്‍ട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ച്‌ കൊണ്ട് പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറല്ല. എനിക്ക് ഇപ്പോള്‍ നല്ല സമാധാനം ഉണ്ട്. നല്ല തിരക്കുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളില്‍ സംതൃപ്തിയുണ്ട്, സന്തുഷ്ടനുമാണ്. പക്ഷേ പറയാനുള്ളത് ഞാന്‍ പറയും’,

ഈ സര്‍ക്കാരിനെ മോശപ്പെടുത്തിയോ പ്രതിപക്ഷത്തെ മോശപ്പെടുത്തിയോ ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ഉള്ള കാര്യങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്. അല്ലാതെ മോശപ്പെടുത്തി പറഞ്ഞിട്ടില്ല. ഫെഡര്‍ സംവിധാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല . നെല്ല് സംഭരണം, റബര്‍ വിലയിടിവ്, വന്യജീവി ആക്രമണം എന്നിവയ്ക്ക് എതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ആവശ്യം. റബര്‍ അധിഷ്ഠിത വ്യവസായം ചെയ്യുന്നവര്‍ക്ക് കേരളത്തില്‍ തന്നെ പ്രത്യേക മാര്‍ക്കറ്റ് ഉള്‍പ്പടെ വേണം’, ഗണേഷ് കുമാര്‍ പറഞ്ഞു.

എല്‍ ഡി എഫ് വികസന രേഖയില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും സാമ്ബത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ധവള പത്രം പുറത്തിറക്കണം.സാമ്ബത്തിക പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. തോമസ് ഐസക്കിന്‍്റെ മാന്ദ്യ പാക്കേജ് നല്ലതായിരുന്നു. അതുപോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്നം ഗണേഷ് കുമാര്‍ പറഞ്ഞു.

നേരത്തേ സര്‍ക്കാരിനും മുന്നണിക്കുമെതിരെ എല്‍ ഡി എഫ് നിയമസഭാ കക്ഷിയോഗത്തില്‍ ഗണേഷ് കുമാര്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.മന്ത്രിമാരുടെ വകുപ്പുകളും പ്രവര്‍ത്തനങ്ങളും പോരെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. പല വകുപ്പുകളിലും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നത് എന്നും എം എല്‍ എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യ എന്നുമായിരുന്നു ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments