ഇടുക്കി: 1961 ലെ വനനിയമ ഭേദഗതി ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിട്ടും എല്ലാം അവഗണിച്ച് നിയ മ ഭേദഗതിയുമായി മുന്നോട്ടു പോകുവാനു ള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടു ക്കി ജില്ലയിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോൺ ഗ്രസ് ഇടുക്കി രൂപത ഭാരവാഹികൾ അറിയിച്ചു.
വനനിയമ ഭേദഗതിക്കെതിരേ ഗണ്യമായ രീ തിയിൽ പരാതികൾ ലഭിച്ചില്ലെന്നും ഈ നിയ മ ഭേദഗതിയിൽ കാര്യമായ എന്തെങ്കിലും പ്ര ശ്‌നമുള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടി ല്ലെന്നും സഭയും സമുദായവും തത്പരകക്ഷി കളും ചേർന്ന് പ്രചരിപ്പിക്കുന്ന ഇല്ലാക്കഥക ളാണ് പ്രതിഷേധത്തിന് അടിസ്ഥാനം എന്നു മുള്ള സംസ്ഥാന വനംവകുപ്പ് മന്ത്രിയുടെ പ്ര സ്‌താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കർഷകരെ സാരമായി ബാധിക്കുന്ന നിർദേശ ങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വനനിയമ ഭേദഗതി അടിയന്തരമായി പിൻവലിച്ചു ജന ങ്ങൾക്ക് നീതി ഉറപ്പുവരുത്തണമെന്ന് ക ത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമി തി ആവശ്യപ്പെട്ടു.