Thursday, March 13, 2025

HomeNewsKeralaമദ്യനിര്‍മ്മാണശാലയ്ക്ക് സിപിഐ കൂട്ടുനില്‍ക്കുമെന്ന് കരുതിയില്ല: കെ. സി.വേണുഗോപാൽ

മദ്യനിര്‍മ്മാണശാലയ്ക്ക് സിപിഐ കൂട്ടുനില്‍ക്കുമെന്ന് കരുതിയില്ല: കെ. സി.വേണുഗോപാൽ

spot_img
spot_img

തിരുവനന്തപുരം: മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കുമെന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞതെന്നും എന്നാല്‍ ഇപ്പോൾ  ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി . മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതില്‍ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.യഥേഷ്ടം മദ്യം വിളമ്പുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.എക്‌സൈസ് മന്ത്രിയും സര്‍ക്കാരും സിപിഎംകുടിവെള്ളം മുട്ടിച്ച് മദ്യനിര്‍മ്മാണശാല വേണ്ടെന്ന് പറയുന്നവരുടെ മേല്‍ കുതിരകയറുകായണ് .

സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതിയില്ല. സിപി ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നിട്ടും സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ത്ഥം ലഭിച്ച ഡീലിന്റെ ഷെയര്‍ നല്‍കും എന്നാണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. 

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാന്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കില്‍ അതിനെല്ലാം വ്യവസ്ഥാപിതമായ മാര്‍ഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങള്‍ നടക്കും. അല്ലാതെ പൊതുചര്‍ച്ച നടത്തിയല്ല തീരുമാനമെടുക്കുക. 2025 പാര്‍ട്ടിയില്‍ പുനഃസംഘടനയുടെ വര്‍ഷമാണ്. അതില്‍ തീരുമാനം ബെല്‍ഗാവില്‍ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. കൂടിയലോചനകള്‍ ശക്തമാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments