തിരുവനന്തപുരം: മുസ്ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന കക്ഷിയാണെന്നും യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘യു.ഡി.എഫിലെ പ്രധാന ഭാഗമാണ് കോണ്‍ഗ്രസും ലീഗും. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതായാല്‍ പിന്നെ യു.ഡി.എഫ് ഇല്ലാതായില്ലേ. പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ഒന്നില്‍ നിന്ന് ലീഗ് പെട്ടെന്ന് മാറിപ്പോകുമെന്ന് കേരളത്തില്‍ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ’ -മുഖ്യമന്ത്രി ചോദിച്ചു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ല, ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.