Saturday, April 20, 2024

HomeNewsKeralaസ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

spot_img
spot_img

കൊച്ചി : വൈപ്പിനില്‍ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.

ഇന്നലെയുണ്ടായ അപകടത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍പ്പെട്ടവരുടെ കുടുംബം മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍പ് ഇന്നലെ അപകടം നടന്ന സ്ഥലത്തെ ടൈലുകള്‍ നീക്കം ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നില്ല. ടൈലുകള്‍ മാറ്റിയതോടെയാണ് കാലപ്പഴക്കം ചെന്ന സ്ലാബുകള്‍ മുകളിലേക്ക് വന്നത്. ഇതില്‍ ചവിട്ടിയപ്പോഴാണ് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്ന സ്ഥിതിയുണ്ടായത്. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments