Sunday, September 8, 2024

HomeNewsKeralaകഴുത്തില്‍ കേബിള്‍ കുരുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കഴുത്തില്‍ കേബിള്‍ കുരുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

spot_img
spot_img

ആലപ്പുഴ: കേബിളില്‍ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു. കായംകുളത്താണ് ദാരുണ സംഭവം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറിന് പിന്നില്‍ യാത്ര ചെയ്യവേയാണ് വീട്ടമ്മ അപകടത്തില്‍പ്പെട്ടത്. റോഡിന് കുറുകെ അശ്രദ്ധമായി കിടന്ന കേബിളില്‍ സ്കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭര്‍ത്താവ് വിജയന്‍ ഓടിച്ച സ്കൂട്ടര്‍ റോഡിനു കുറുകെ കിടന്ന കേബിളില്‍ കുരുങ്ങി സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു.

പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷയുടെ കഴുത്തിലാണ് കേബിള്‍ കുടുങ്ങിയത്. റോഡിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം.

എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments