Tuesday, April 1, 2025

HomeNewsKeralaകേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്

കേരളത്തിലേക്കുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്

spot_img
spot_img

കേരളത്തിലെത്തിയ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡ്. 2022 ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചതായി പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു.

കോവിഡിന് മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. 2022 ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തേക്കാളും 2.63 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ നേടിയതെന്ന് മന്ത്രി പറഞ്ഞു.

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ പത്തനംതിട്ട , ഇടുക്കി ,വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം എന്നീ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു. ഈ ജില്ലകളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സഞ്ചാരികള്‍ വന്നത് 2022 ലാണ്. 2022-ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. 40,48,679 പേരാണ് എറണാകുളം സന്ദര്‍ശിച്ചത്. തിരുവനന്തപുരം, ഇടുക്കി ,തൃശൂര്‍, വയനാട് എന്നീ ജില്ലകളും മുന്നിലുണ്ട്.

പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ ഏറ്റെടുക്കുന്ന നിര്‍മാണങ്ങള്‍ക്ക് സമഗ്രമായ ഡിസൈന്‍ നയം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി സഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറഞ്ഞു. കാരവന്‍ ടൂറിസം, പൈതൃകം, സ്ത്രീസൗഹൃദം, നൈറ്റ് ടൂറിസം തുടങ്ങിയ വിപണന യോഗ്യമായ ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ടൂറിസം അംബാസഡര്‍മാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments