തൃശൂര്‍: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. പുഴയ്ക്കലിലാണ് അപ്രതീക്ഷിത സംഭവം. കോട്ടയത്തേക്കുള്ള സൂപര്‍ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. തീ കണ്ടതോടെ ഡ്രൈവര്‍ വാഹനം റോഡരിക് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു.
തീ ഉയരുന്നത് കണ്ടതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവന്‍ അതിവേഗം തന്നെ പുറത്തിറക്കി. നാട്ടുകാര്‍ ഇടപെട്ട് തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.