മലപ്പുറം : സ്വര്‍ണക്കടത്ത് പിടികൂടുന്നതില്‍ സെഞ്ച്വറിയടിച്ച് മലപ്പുറം പോലീസിന്റെ കരിപ്പൂര്‍ വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനം.
ഇതിനകം 100 കേസുകള്‍ പിടികൂടിയ പോലീസ് പിടിച്ചെടുത്തത് 81.812 കിലോ സ്വര്‍ണം ആണ്. ഇതിന്റെ മൂല്യം 42 കോടി രൂപയില്‍ അധികം വരും. കഴിഞ്ഞ വര്‍ഷം ജനുവരി അവസാനം മുതല്‍ ആണ് കരിപ്പൂരില്‍ പോലീസ് സ്വര്‍ണകടത്ത് പിടികൂടാന്‍ പ്രത്യേക സംവിധാനം തുടങ്ങിയത്.
കസ്റ്റംസ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരില്‍ നിന്ന് ആണ് പോലീസ് സ്വര്‍ണം പിടികൂടുന്നത്. ശരീരത്തിന് ഉള്ളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണം എക്സ് റേ പരിശോധനകള്‍ വരെ നടത്തിയാണ് പിടികൂടുന്നത്. അര്‍ജുന്‍ ആയങ്കി അടക്കമുള്ളമുള്ളവരേയും ഇക്കാലയളവില്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞു
സ്വര്‍ണം കൊണ്ടു വരുന്നവര്‍ മാത്രമല്ല, കള്ളക്കടത്ത് സ്വര്‍ണം പൊട്ടിച്ച് കടത്തുന്ന സംഘങ്ങളെയും പോലീസ് വലയിലാക്കി. ഇത്തരത്തില്‍ ഉള്ള 4 സംഘങ്ങള്‍ ആണ് ഇക്കാലയളവില്‍ പോലീസിന്റെ പിടിയിലായത്.