Saturday, May 31, 2025

HomeNewsKeralaനടിയെ ആക്രമിച്ച കേസ്: സമയം നീട്ടി നല്‍കണമെന്ന് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ്: സമയം നീട്ടി നല്‍കണമെന്ന് വിചാരണ കോടതി

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയില്‍ സമയം നീട്ടി ചോദിച്ച്‌ അപേക്ഷ നല്‍കിയെന്നും വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ അതിജീവത പള്‍സര്‍ സുനിയ്‌ക്കെതിരെ നല്‍കിയ മൊഴിയും ഹാജരാക്കാന്‍ വിചാരണ കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments