ആലപ്പുഴയിലെ കാപിക്കോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.
സമയപരിധി പാലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.
പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, നടപടികള്‍ നിലച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി